Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചവർക്ക് മുട്ടൻ പണിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം; യുഎപിഎ ഉൾപ്പെടെ ചുമത്തി ഡൽഹിയിൽ കേസെടുത്തു; രാജ്യത്ത് എത്തിയാൽ പിടിവീഴും

by Brave India Desk
Mar 24, 2023, 07:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് നേരെ അക്രമം നടത്തിയ ഖാലിസ്ഥാൻ അനുകൂലികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അക്രമം നടത്തിയവർക്കെതിരെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് യുഎപിഎ വകുപ്പുകൾ പ്രകാരം ഉൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തു.

യുഎപിഎയ്ക്ക് പുറമേ ഐപിസിയിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമ്മീഷൻ ഓഫീസ് ആക്രമിച്ചവരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് കേന്ദ്രസർക്കാർ യുകെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം. നയതന്ത്രധാരണകൾക്കൊടുവിൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നവർ ഇവിടെയെത്തിയാലും അക്രമത്തിന്റെ പേരിൽ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഡൽഹി പോലീസിന്റെ സ്‌പെഷൽ സെൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് ഒരു സംഘം ആക്രമിക്കുകയും ദേശീയപതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തത്. ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ പഞ്ചാബ് പോലീസ് നീക്കം നടത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിക്കുകയും ഹൈക്കമ്മീഷൻ ഓഫീസിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് ആഭ്യന്തരമന്ത്രാലയം കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസിനോട് നിർദ്ദേശിച്ചത്. ഇന്ത്യൻ പാസ്‌പോർട്ടുമായി ബ്രിട്ടനിൽ അഭയത്തിനായി കാത്തിരിക്കുന്നവരും അക്രമത്തിന് പിന്നിൽ ഉണ്ടായിരുന്നു. ഹർജീത് സിംഗ്, മൻരൂപ് സിംഗ്, മൻദീപ് സിംഗ്, രാജീന്ദർ സിംഗ് തുടങ്ങിയവരെ ബ്രിട്ടൻ തന്നെ തിരിച്ചറിഞ്ഞ് ഇന്ത്യൻ അധികൃതർക്ക് വിവരം കൈമാറുകയായിരുന്നു. ബ്രിട്ടീഷ് പാസ്‌പോർട്ടിനൊപ്പം ഇന്ത്യൻ പാസ്‌പോർട്ടും ഇവർക്കുളളതായി ബ്രിട്ടൻ അറിയിച്ചിരുന്നു.

യുകെയിൽ വർഷങ്ങളായി തമ്പടിച്ച് ഖാലിസ്ഥാൻ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അവ്താർ സിംഗ് ഖണ്ഡ എന്നയാളാണ് അക്രമത്തിന്റെ മുഖ്യ ആസൂത്രകൻ. ഇന്ത്യയിലെത്തിയാൽ രാഷ്ട്രീയമായി പീഡിപ്പിക്കപ്പെടുമെന്നും അതുകൊണ്ട് അഭയം നൽകണമെന്നും യുകെ സർക്കാരിനോട് അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണിയാൾ. ഞായറാഴ്ചത്തെ അക്രമത്തിൽ ഇയാളാണ് ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി ദേശീയപതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക സ്ഥാപിക്കാൻ ശ്രമിച്ചത്.

ഇയാളുടെ അടുത്ത അനുയായി പരംജീത് സിംഗ് പമ്മയുമായി ചേർന്നാണ് വിദേശത്ത് യുവാക്കളെ ഖാലിസ്ഥാൻ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത്.

Tags: അക്രമംlondonഖാലിസ്ഥാൻ ഭീകരൻUKഹൈക്കമ്മീഷൻ ഓഫീസ്Indian High CommissionKhalistani separatistsIndia seeks deportationKhalistan terroristഅമൃത്പാൽയുഎപിഎഇന്ത്യൻ ഹൈക്കമ്മീഷൻഖാലിസ്ഥാൻഖാലിസ്ഥാൻ പതാക
Share6
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies