Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഡാ മോനെ അത് തട്ടിപ്പാ, ഇങ്ങ് പോര്’; പൊലീസിന്റെ മുന്നറിയിപ്പ്

by Brave India Desk
Aug 23, 2024, 11:00 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. സാമ്പത്തിക ലാഭം വാഗ്ദാനം നല്‍കി വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പുകളെന്നും പൊലീസ് പറയുന്നു.

കുറിപ്പ് ഇങ്ങനെ

Stories you may like

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഡാ മോനെ അത് തട്ടിപ്പാ
സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടര്‍ന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീന്‍ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. അപ്പോള്‍ മാത്രമായിരിക്കും തട്ടിപ്പില്‍ പെട്ടതായി നിങ്ങള്‍ തിരിച്ചറിയുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Tags: scamkerala policespam
Share4TweetSendShare

Latest stories from this section

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

Discussion about this post

Latest News

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies