Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഒരു ദേശത്തിന്റെ 12 വർഷത്തെ കാത്തിരിപ്പ്; കൽക്കുളത്തുകാവ് അമ്മയുടെ മുടിയെടുപ്പ് മഹോത്സവത്തിന് ഒരുങ്ങി നാടും നാട്ടുകാരും; ചരിത്രവും പെരുമയും ദൃശ്യവൽക്കരിച്ച് അമ്മത്തിരുവരവ് വീഡിയോ തീം സോംഗ്

by Brave India Desk
Feb 24, 2023, 02:06 am IST
in News
Share on Facebook
Tweet
WhatsApp
Telegram

ചങ്ങനാശേരി; 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന മുടിയെടുപ്പ് മഹോത്സവത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ചങ്ങനാശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ക്ഷേത്രവും ഭക്തരും. വാഴപ്പള്ളി ദേശത്തിന്റെ പരദേവതയായ കൽകുളത്ത് കാവിലമ്മ ദേശക്കാരിൽ അനുഗ്രഹം ചൊരിയുന്ന സന്ദർഭമാണ് മുടിയെടുപ്പ് എന്നാണ് വിശ്വാസം. ദേവിയോട് നേരിട്ട് സങ്കടങ്ങൾ പറഞ്ഞ് പ്രാർത്ഥിക്കാനും അനുഗ്രഹം തേടാനും ഓരോ ദേശക്കാരനും കിട്ടുന്ന അസുലഭ അവസരമായും മുടിയെടുപ്പിനെ കരുതി വരുന്നു. അതുകൊണ്ടു തന്നെ ദേശത്തിന്റെ ഉത്സവമായി കൊണ്ടാടുന്ന മുടിയെടുപ്പ് ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാരും ഭക്തരും.

41 ദിവസം നീണ്ടു നിൽക്കുന്ന അപൂർവ്വമായ ചടങ്ങുകളാണ് കൽക്കുളത്ത് കാവ് ക്ഷേത്രത്തിലെ മുടിയെടുപ്പിന്റെ ഭാഗമായി നടക്കുന്നത്. മധ്യതിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലും മുടിയെടുപ്പ് മഹോത്സവം നടക്കാറുണ്ടെങ്കിലും ഇവിടുത്തെ മുടിയെടുപ്പ് മഹോത്സവത്തെ വ്യത്യസ്തമാക്കുന്നതും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഇഴചേർന്നുകിടക്കുന്ന ഈ ചടങ്ങുകളാണ്. ഇത്തവണ ഏപ്രിൽ 21 നാണ് മുടിയെടുപ്പ് മഹോത്സവം. മാർച്ച് ഏഴ് മുതൽ ചടങ്ങുകളുടെ ഭാഗമായ താളം ചവിട്ട് ആരംഭിക്കും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മുടിയെടുപ്പ് ഉത്സവത്തിന്റെ ഐതീഹ്യവും പെരുമയും കൂടുതൽ ദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രദേശവാസികൾ ചേർന്ന് അമ്മത്തിരുവരവ് എന്ന വീഡിയോ തീം സോംഗ് ഇത്തവണ പുറത്തിറക്കിയിരുന്നു. കൽക്കുളത്ത് കാവ് ക്ഷേത്ര ഭരണസമിതിയായിരുന്നു ഇതിന്റെ നിർമാണം. മുടിയെടുപ്പിന്റെ ചടങ്ങുകളും അവയുടെ ദൃശ്യഭംഗിയും ചോരാതെ ചിത്രീകരിച്ച തീം സോംഗ് യൂട്യൂബിലും മറ്റ് സമൂഹമാദ്ധ്യമ പേജുകളിലൂടെയും ഇതിനോടകം ആയിരങ്ങളാണ് കണ്ടത്.

അമ്മത്തിരുവരവ് വീഡിയോ തീം സോംഗ് കാണാൻ ക്ലിക്ക് ചെയ്യുക

മാളികപ്പുറം സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച വിഷ്ണു നാരായണൻ ആണ് വീഡിയോ തീം സോംഗിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. അജിത് എം കുറുപ്പ് സംഗീതം നിർവ്വഹിച്ച ഗാനം ദുർഗ വിശ്വനാഥ്, ജയദേവൻ ദേവരാജൻ എന്നിവരാണ് ആലപിച്ചത്. സിനിമാ, സീരിയൽ താരം ചിലങ്ക അഭിനയിച്ച തീം സോംഗിന്റെ ക്യാമറ റോജോ തോമസ് ആണ് നിർവ്വഹിച്ചത്. വിനീത് പണിക്കർ ആണ് ദൃശ്യങ്ങൾ കോർത്തിണക്കി തീം സോംഗ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഉത്സവത്തിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ കൂടി വീഡിയോയിൽ എത്തിയതോടെ തീം സോംഗ് സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റാകുകയും ചെയ്തു.

കഴിഞ്ഞ 426 വർഷങ്ങളായി ഇവിടെ മുടിയെടുപ്പ് മഹോത്സവം നടത്തിവരുന്നതായിട്ടാണ് ചരിത്രം. ഇതിന് മുൻപ് നടന്നത് 2009 ഏപ്രിൽ 21 നാണ്. കൊല്ലവർഷം 772 ാം ആണ്ടിൽ വാഴപ്പളളി പടിഞ്ഞാറ് കരയിൽ കൃഷിനാശവും വസൂരി പോലുളള പകർച്ചവ്യാധികളും പടർന്നു. ദേവപ്രശ്‌നം നടത്തി പരിഹാരം കാണുക എന്നതായിരുന്നു ആശങ്കയിലായ കരക്കാരുടെ മുൻപിലെത്തിയ കൽപന. ഈ ദേവപ്രശ്‌നവിധിയിലാണ് മുടിയെടുപ്പ് മഹോത്സവം പിറവി കൊണ്ടതെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ വാഴപ്പളളി ദേശത്തിന്റെ ഉത്സവമായി ഓരോ മുടിയെടുപ്പ് മഹോത്സവവും മാറുന്നു.

Tags: വാഴപ്പളളിവീഡിയോ തീം സോംഗ്അമ്മത്തിരുവരവ്വിനീത് പണിക്കർmudiyeduppu-mahotsavamkalkulathukavu-templeമാളികപ്പുറം സിനിമvazhappalliമോഹൻലാൽകൽക്കുളത്തുകാവ്മുടിയെടുപ്പ് മഹോത്സവംവിഷ്ണു നാരായണൻ
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies