റാഞ്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഹനുമാനിലുള്ള തന്റെ വിശ്വാസം ഇരട്ടിച്ചതായി കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത എംഎൽഎ ഇർഫാൻ അൻസാരി. തന്റെ മണ്ഡലമായ ഝാർഖണ്ഡിലെ ജംതാരയിൽ രാജ്യത്തെ ഏറ്റവും വലിയ ഹനുമാൻ ക്ഷേത്രം പണിത് താനിത് ആഘോഷിക്കുമെന്ന് ഇർഫാൻ അൻസാരി പറഞ്ഞു.ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
തന്റെ കിഡ്‌നി വിൽക്കേണ്ടി വന്നാലും താൻ ക്ഷേത്രം പണി പൂർത്തിയാക്കുമെന്നും ക്ഷേത്രത്തിനുള്ള ഭൂമി താൻ കണ്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ടേ ഹനുമാൻ ഭക്തനായ തനിക്ക് എന്തിന്നില്ലാത്ത സന്തോഷമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മിക്കാൻ പോകുന്നത് രാജ്യത്തെ ഏറ്റവും വവലിയ ക്ഷേത്രമെന്നതിലുപരി, വലിയ ചരിത്ര പ്രാധ്യാന്യവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഝാർഖണ്ഡിലെ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ താഴെ ഇറക്കാൻ ഗൂഢാലോചന നടത്തിയതിനാണ് അൻസാരിയെയും രണ്ട് എംഎൽഎമാരെയും സസ്‌പെൻഡ് ചെയ്തത്.








