അമരാവതി: പോലീസ് സ്‌റ്റേഷനിലെത്തുന്നുവരുടെ പരാതികൾ പല തരത്തിലാണ്. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന ചിന്തയോടെയാണ് എല്ലാവരും പോലീസ് സ്‌റ്റേഷനെ സമീപിക്കുന്നത്. അങ്ങനെ ആന്ധ്രാപ്രദേശിലെ ഒരു 11 കാരനും വമ്പൻ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 11 കാരൻ വെറും ടവ്വൽ മാത്രം ധരിച്ചാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.
11 കാരന്റെ പരാതി രണ്ടാനമ്മ ലക്ഷിക്കെതിരെ ആയിരുന്നു. സഹൃത്തിന്റെ ജന്മദിനാഘോഷത്തിന് തയ്യാറായി പോകുന്നതിനായി വെള്ള ഷർട്ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാൽ അവർ അതുചെയ്തില്ല. തുടർന്ന് രോഷാകുലനായ പതിനൊന്നുകാരൻ രണ്ടാനമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
11 കാരന്റെ പരാതി കാര്യമായി തന്നെ എടുത്ത പോലീസ്, കുടുംബത്തെ കണ്ടെത്തുകയും കുട്ടിയുടെ രണ്ടാനമ്മയെയും അച്ഛനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് പിറന്നാളിന് പോകാൻ വെള്ള ഷർട്ട് നൽകാമെന്ന ഉറപ്പിന്മേൽ ലക്ഷ്മിയേയും ഭർത്താവിനെയും പോലീസ് വിട്ടയച്ചു.
Discussion about this post