ലണ്ടൻ: ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യുകെയുടെ ടിം ബരോവും തമ്മിലുള്ള യോഗത്തിൽ അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാപാരം പ്രതിരോധം, ശാസ്ത്ര-സാങ്കേതിക വിദ്യ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. യുകെ കാബിനറ്റ് ഓഫീസിലാണ് മൂവരും കൂടിക്കാഴ്ച നടത്തിയത്.
വ്യാപാരം,പ്രതിരോധം,ശാസ്ത്ര-സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ പൂർണ പിന്തുണ നൽകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ ആഴത്തിൽ വിലമതിക്കുന്നുവെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു.
Discussion about this post