കീവ്: ഹിന്ദു ദേവതയായ മഹാകാളിയെ അനുകരിച്ച് അപകീർത്തിപ്പെടുത്തുന്ന ചിത്രം പങ്കുവച്ച് യുക്രെയ്ൻ പ്രതിരോധ വകുപ്പിന്റെ ട്വീറ്റ്. ഹിന്ദുവികാരം വ്രണപ്പെടുത്തിയുള്ള ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ട്വീറ്റിനെ ഹിന്ദുവിരുദ്ധത എന്ന് വിശേഷിപ്പിച്ച് പ്രതിഷേധക്കാർ യുക്രെയ്ൻ ഹിന്ദുവിശ്വാസികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സ്‌ഫോടനം ഉണ്ടാക്കിയ പുകയുടെ ചിത്രം കാളിയുടെ സമാനമായ രൂപം പറന്നുയർന്ന വസ്ത്രം കൈകൾ കൊണ്ട് താഴ്ത്തുന്ന രീതിയിലേക്ക് മാറ്റി, താരതമ്യം ചെയ്താണ് പോസ്റ്റ്.അന്തരിച്ച ഹോളിവുഡ് നടി മെർലിൻ മൺറോയുടെ കുപ്രസിദ്ധ പോസിന് സമാനമായാണ് കാളിയ്ക്ക് സമാനമായ രൂപമുള്ളത്. വർക്ക് ഓഫ് ആർട്ട് എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത് ലോകമെമ്പാടുമുള്ള ഹൈന്ദവ വികാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത ട്വിറ്ററിൽ കുറിച്ചു








