Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

വേദിയിൽ പുരുഷ താരങ്ങൾ ചുംബിച്ചു ; സംഗീതോത്സവ പരിപാടികൾ റദ്ദ് ചെയ്ത് മലേഷ്യ

by Brave India Desk
Jul 22, 2023, 07:31 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

മലേഷ്യയിൽ വച്ച് നടക്കുന്ന ‘ദി ഗുഡ് വൈബ്സ്’ എന്ന സംഗീതോത്സവത്തിനിടയിൽ ഒരു ഇംഗ്ലീഷ് മ്യൂസിക് ബാൻഡിൽ നിന്നുള്ള രണ്ട് താരങ്ങൾ പരസ്പരം ചുംബിച്ചതിന്റെ പേരിൽ സംഗീതോത്സവ പരിപാടികൾ മലേഷ്യ റദ്ദ് ചെയ്തു. പ്രമുഖ അന്താരാഷ്ട്ര മ്യൂസിക് ബാൻഡുകൾ അണിനിരക്കുന്ന സംഗീതോത്സവമാണ് ‘ദി ഗുഡ് വൈബ്സ്’. ക്വാലാലംപൂരിൽ വച്ച് മൂന്ന് ദിവസമായി നടക്കേണ്ടിയിരുന്ന സംഗീതോത്സവമാണ് ഇപ്പോൾ റദ്ദ് ചെയ്യപ്പെട്ടിട്ടുള്ളത്.

ബ്രിട്ടീഷ് പോപ്പ് റോക്ക് ബാൻഡായ ‘ദി 1975’ ന്റെ മുൻനിര താരമായ മേറ്റി ഹീലി ആണ് അതേ ബാൻഡിലെ സഹ താരത്തെ ചുംബിച്ചത്. മുസ്ലീം രാജ്യമായ മലേഷ്യയിൽ സ്വവർഗരതി തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ കർശനമായ എൽജിബിടി നിയമങ്ങളെ പരസ്യമായി വിമർശിക്കുവാനായി ആണ് മേറ്റി ഹീലി സംഗീത വേദിയിൽ വെച്ച് സഹ പുരുഷതാരത്തെ ചുംബിച്ചത്.

Stories you may like

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

വേദിയിലെ ചുംബനത്തിന് മുൻപ് തന്നെ മലേഷ്യയുടെ എൽജിബിടിക്യു നയങ്ങളോടുള്ള പ്രതിഷേധം മേറ്റി ഹീലി സദസ്സിനോട് വെളിപ്പെടുത്തിയിരുന്നു. ” ‘ദി 1975’ ഈ പരിപാടിയിൽ നിന്നും പിന്മാറാനാണ് ആഗ്രഹിക്കുന്നത്, എന്നാൽ മലേഷ്യയിലെ ഞങ്ങളുടെ ആരാധകരെ ഓർത്ത് മാത്രമാണ് ഇപ്പോൾ ഇവിടെ സംഗീത പരിപാടി അവതരിപ്പിക്കാൻ തയ്യാറാകുന്നത് ” എന്നായിരുന്നു ഷോ തുടങ്ങുന്നതിനു മുമ്പ് സദസ്സിനോട് ഹീലി പറഞ്ഞത്. തങ്ങളുടെ ബാൻഡിനെ ഒരു രാജ്യത്തേക്ക് ക്ഷണിച്ചു വരുത്തിയിട്ട് തങ്ങൾ ആരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്ന് ആ രാജ്യം പറയുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തിന് ശേഷം മേറ്റി ഹീലി ബാൻഡിന്റെ ബാസിസ്റ്റ് ആയ റോസ് മക്ഡൊണാൾഡിനെ ചുംബിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് മലേഷ്യ ഈ സംഗീതോത്സവം തന്നെ റദ്ദ് ചെയ്തത്. ‘ദി 1975’ ബാൻഡിന്റെ ഗാനങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. മേറ്റി ഹീലിയുടെ സ്റ്റേജ് പ്രതിഷേധം ഇതാദ്യമായല്ല. 2019-ൽ കടുത്ത എൽജിബിടി വിരുദ്ധ നിയമങ്ങളുള്ള യുഎഇയിലെ ഒരു സംഗീത പരിപാടിക്കിടെ ഹീലി ഒരു പുരുഷ ആരാധകനെ ചുംബിച്ചുകൊണ്ടും മുസ്ലിം രാജ്യങ്ങളുടെ എൽജിബിടിക്യു വിരുദ്ധതയോട് പ്രതിഷേധിച്ചിരുന്നു.

Tags:
Share15
Tweet
Send
Share

Latest stories from this section

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

Latest News

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies