നിര്‍ണായക പോരാട്ടം നടന്ന യുപിയില്‍ ബിജെപി തരംഗം. അധികാരം ഉറപ്പിച്ച ബിജെപി മൂന്നൂറ് എന്ന മാജിക് സംഖ്യയും കടന്ന് കുതിക്കുകയാണ്. 403 അംഗ നിയമസഭയില്‍ 313 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. എസ് പി കോണ്‍ഗ്രസ് സഖ്യം 69 സീറ്റില്‍ ഒതുങ്ങി. ബിഎസ്പി 19 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
ഉത്തര്‍ പ്രദേശ് – ആകെ സീറ്റ്- 403
ബിജെപി 308,
എസ്പി കോണ്‍ഗ്രസ് സഖ്യം 69,
ബിഎസ്പി 19
മറ്റുള്ളവര്‍ -07
എന്നിങ്ങനെയാണ് ലീഡ് നില.
ബിഎസ്പിയും എസ്പിയും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനം കാഴ്ച വെച്ചുവെങ്കിലും ബിജെപി തരംഗത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു.14 വര്‍ഷത്തിന് ശേഷമാണ് ബിജെപി യുപിയില്‍ മികച്ച വിജയം നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണ് യുപിയിലെ തരംഗമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയില്‍ ബിജെപി നേടിയ വിജയം രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ വിജയമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി നേടിയ വിജയം മോദിയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post