ജയ്പൂര്‍ : തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആവശ്യങ്ങള്‍ നേടുന്നതിനായി ഭീകരവാദത്തെ ഉപയോഗിക്കുന്ന രീതി പാക്കിസ്ഥാന് അവസാനിപ്പിക്കണം. എന്നാല്‍ പലപ്പോഴും ഇത് പാകകിസ്ഥാന് മനസിലാക്കാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര ഭീകരവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങല്‍ അടുത്തിടെ കൂടുന്നുണ്ട്. ഭീകരരെ അണിനിരത്തി ഇന്ത്യയ്ക്കെതിരെ പരോക്ഷയുദ്ധം നടത്തുന്ന നടപടി പാക്കിസ്ഥാന് അവസാനിപ്പിക്കണം. ഭീകര പ്രവര്‍ത്തനത്തിന് ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ആഗോളഭീകര സംഘടനയായ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ യുവാക്കളെ സ്വാധീനിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഐസിസില്‍ ചേരാന്‍ പോയിട്ടുള്ള ചുരുങ്ങിയ ആളുകള്‍ ഇതിനകം മടങ്ങി വന്നു. ഇന്ത്യയോടുള്ള ദേശ സ്നേഹത്തിന്റെ ഫലമായാണിതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post