മലയാളത്തിലെ പ്രശസ്ത നടന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി. ഇന്ന് കണ്ണൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത.
സിനിമാ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വച്ച് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.
Discussion about this post