കൊച്ചി: സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്കറിയയ്ക്കെതിരെ കേസെടുത്തു. പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനാണ് കേസ്. 1957-ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്.
ഉദ്യോഗസ്ഥരെ തടഞ്ഞതിന് സംഘടനയിലെ അംഗമായ പൊറിഞ്ചു എന്നയാള്‍ക്കെതിരെയും കേസെടുത്തു. തൃശ്ശൂര്‍ മണ്ണൂത്തി സ്വദേശിയാണിയാള്‍. കയ്യേറ്റ ഭൂമിയിലേക്കുള്ള വഴി വാഹനമുപയോഗിച്ച് തടഞ്ഞതിനാണ് പൊറിഞ്ചുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇവരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്.
Discussion about this post