കോഴിക്കോട്: ഏലത്തൂരില്‍ ട്രെയിന്‍ തട്ടി ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു. അമ്മയും മൂന്ന് പെണ്മക്കളുമാണ് മരിച്ചത്. ഏലത്തൂര്‍ പള്ളിക്കണ്ടി റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം.
പള്ളിക്കണ്ടി റെയില്‍വേ സ്റ്റേഷനുസമീപം ഇന്നു രാവിലെ ഏഴു മണിയോടെയാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് 8,12,13 വയസ്സ് പ്രായം ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
ട്രെയിന്‍ തട്ടി മരിച്ചതാണോ ആത്മഹത്യയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Discussion about this post