ലഖനൗ:എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പ് വരുത്തുന്ന നടപടികള്‍ ഉണ്ടാകുമെന്ന് ബിഷപ്പുമാര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്കി. വിവിധ മതവിഭാഗങ്ങള്‍ക്കെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു യോഗിയുടെ ഉറപ്പ്. കാത്തോലികാ സഭയിലെ ബിഷപ്പുമാരുടെ പ്രതിനിധി സംഘത്തോട് യോഗി ആദിത്യനാഥ് അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്കി.
ഹിന്ദുത്വ യുവ വാഹിനിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മഹാറാജ്ഗാനി പള്ളി പരിസരത്ത് അക്രമം നടത്തിയ സംഭവം ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഹിന്ദുക്കളെ ക്രസ്ത്യാനിസത്തിലേക്ക് മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു ഹിന്ദുത്വ യുവ വാഹിനി പ്രവര്‍ത്തകരുടെ ആക്രമം. നിയമം അനുസരിക്കാത്തവര്‍ക്ക് യുപിയില്‍ തുടരാനാവില്ലെന്ന ശക്തമായ മുന്നറിയിപ്പ് യോഗി ആദിത്യനാഥ് നേരത്തെ നല്‍കിയിരുന്നു.
നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരില്‍ കര്‍ശനമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് ഉറപ്പു നല്‍കിയതായി സംഘം പ്രതികരിച്ചു.
Discussion about this post