ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ അയോധ്യ സന്ദര്‍ശനമാണിത്.
അയോദ്ധ്യ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകാനെത്തിയ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് പ്രത്യേക കോടതി അവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്ക് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ പിന്തുണച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. നേതാക്കള്‍ കുറ്റവിമുക്തരായി തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് അതുകൊണ്ടാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
Discussion about this post