ഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ബുധനാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി എംപിമാരെയും എംഎല്‍എമാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനു വേണ്ടിയാണ് കോവിന്ദ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്രമന്ത്രിമാരായ എം. വെങ്കയ്യ നായിഡു, ജിതേന്ദ്ര സിംഗ് എന്നിവരും കോവിന്ദിനൊപ്പം കശ്മീര്‍ സന്ദര്‍ശിക്കും.
ഞായറാഴ്ച ഉത്തര്‍പ്രദേശിലാണ് കോവിന്ദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ജൂണ്‍ 23നാണ് കോവിന്ദ് പത്രിക സമര്‍പ്പിച്ചത്.
Discussion about this post