നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
അഡ്വ. പ്രതീഷ് ചാക്കോ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. നടിയെ ആക്രമിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
കൂടാതെ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചുവെന്ന് പള്‍സര്‍ സുനിയും ആദ്യം മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ അന്വേഷണ സംഘം പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാനായി നോട്ടീസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയത്.
അതേസമയം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൊടുപുഴയിലേക്കുമാണ് ദിലീപുമായി പൊലീസ് സംഘം നീങ്ങിയത്.
Discussion about this post