കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കുറ്റം തെളിയുന്നത് വരെ തളളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന് മാത്രം. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും അദ്ദേഹത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ഒത്തുകളി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല.
Discussion about this post