ലക്നൗ: ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണന്റെ ജന്മ സ്ഥലമായ മധുരയില്‍ കൃഷ്ണാ ലാന്‍ഡ് നിര്‍മ്മിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്കി. അമേരിക്കയിലെ ഡിസ്നി ലാന്‍ഡാണ് തങ്ങള്‍ക്കു മുന്‍പിലുള്ള മാതൃകയെന്ന് അധികൃതര്‍ പറയുന്നു. ശ്രീകൃഷ്ണന്റെ ജീവചരിത്രമാണ് കൃഷ്ണാ ലാന്‍ഡില്‍ അവതരിപ്പിക്കുക.
കൃത്രിമമായി നിര്‍മ്മിച്ച യമുനാ നദിയും കൃഷ്ണാ ലാന്‍ഡിന്റെ ഉള്ളിലുണ്ടാകും. പാര്‍ക്കിനുള്ളില്‍ കൃഷ്ണന്റെ ജീവിതത്തിലെ വിവധ ഘട്ടങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദേവകി കൃഷ്ണന് ജന്മം നല്കിയ കാരഗൃഹം മുതല്‍ കൃഷ്ണന്റെ ജീവിതകഥ തന്നെയാണ് കൃഷ്ണാ ലാന്‍ഡ് അവതരിപ്പിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കൃഷ്ണാ ലാന്‍ഡ് നിര്‍മ്മാണം. ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post