ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. സുരക്ഷാ സംബന്ധമായ വിഷയങ്ങള്‍ അദ്ദേഹം മുതിര്‍ന്ന സൈനികരുമായി വിലയിരുത്തി.
നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. ഏത് തരത്തിലുള്ള ആക്രമണങ്ങളും നേരിടാന്‍ സൈന്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post