മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ്.”എങ്ങിനെയാണ് പ്രതികരിക്കേണ്ടത് എന്നെനിക്കറിയില്ല, കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാണ് എന്റെ അഭിപ്രായം”ഇന്ദ്രജിത്ത് പറഞ്ഞു.
സിസിടിവിയില്‍ കൊലപാതകം പതിഞ്ഞിട്ടുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു. ഗൗരി ഒന്നിലും പരാതിപ്പെട്ടിട്ടില്ല, ഭീഷണിയെ കുറിച്ച് എവിടെയെങ്കിലും പരാതപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നും, അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു.
Discussion about this post