ഡല്‍ഹി: മേഘാലയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതലക്കാരനായി കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിയോഗിച്ചു. മേഘാലയയിലെ സംഘടനാ ചുമതലകൂടി തന്നെ ഏല്പിച്ചതില് സന്തോഷമുണ്ടെന്ന് കണ്ണന്താനം പറഞ്ഞു.
ബിജെപി ദേശീയ നേതൃത്വം കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മേഘാലയ സംഘചനാ ചുമതലയും കണ്ണന്താനത്തിനു നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ച് 6ന് മേഘാലയ നിയമസഭയുടെ കാലാവധി അവസാനിക്കും.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന് കണ്ണന്താനവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Discussion about this post