sheഡല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ വേദിയില്‍ നിന്നും പുറത്താക്കി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന് മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ്.
പ്രതിഷേധ സംഗമത്തില്‍ ഷെഹ്ല സംസാരിക്കവെ അവര്‍ക്കുനേരെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറോടായിരുന്നു അവരുടെ ആക്രോശം. നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാണെന്നും നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നും ഷെഹ്ല പറഞ്ഞു.
റിപ്പബ്ലിക് ടി.വിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. ചാനലിന് ഫണ്ട് ചെയ്യുന്ന ബി.ജെ.പി എം.പിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നും ഷെഹ്ല പറഞ്ഞു.
ു. ഷെഹ്ല റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറോട് രോഷാകുലയായപ്പോള്‍ സദസ്സ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളുമായുള്ള സ്വത്തുതര്‍ക്കമാണെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഹിന്ദുത്വ ഗ്രൂപ്പുകളെ രക്ഷിക്കാനാണ് റിപ്പബ്ലിക് ടിവിയുടെ ശ്രമമെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തി. ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കെതിരെ തെളിവില്ല. മാവോയിസ്റ്റ് പങ്കും അന്വേഷിക്കുന്നു എന്ന കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് അന്വേഷണസംഘവും വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും ഹിന്ദുത്വ ഗ്രൂപ്പുകളുടെ തലയില്‍ കൊലപാതകം കെട്ടിവെക്കുന്നതിനുള്ള ഇടത്സംഘടനകളുടെ ശ്രമത്തിന്റെ ഉദാഹരണമാണ് ഷെഹ്ലയുടെ അസഹിഷ്ണുതയെന്ന വാദവും സോഷ്യല്‍ മീഡിയകളില്‍ ശക്തമാണ്.
[fb_pe url=”https://www.facebook.com/jantakareporter/videos/vb.917199511644147/1620845517946206/?type=2&theater” bottom=”30″]
Discussion about this post