![](https://braveindianews.com/wp-content/uploads/2017/02/pulsar-sunii-300x202.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന് വിഐപി പറയട്ടേയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. വിഐപി അക്കാര്യം പറഞ്ഞില്ലെങ്കില്‍ വിസ്താരം നടക്കുമ്പോള്‍ താന്‍ അക്കാര്യം പറയുമെന്നും സുനി പറഞ്ഞു.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്. തന്നെ വിയ്യൂര്‍ സബ്ജയിലില്‍ നിന്നും എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും സുനില്‍ ആവശ്യപ്പെട്ടു.
വിയ്യൂരില്‍ ചികിത്സാ സഹായം പോലും കിട്ടുന്നില്ലെന്ന് സുനിലിന്റെ അഭിഭാഷകന് എറണാകുളം സിജെഎം കോടതിയെ അറിയിച്ചു.
Discussion about this post