ഷാങ് ഹായ്: അടുത്ത മാസം നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് ദേശിയ സമ്മേളനത്തിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്കു പിന്നാലെ വാട്സ്ആപ്പിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. സെപ്റ്റംബര്‍ 23 മുതല്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍, ഈ മാസം 19 മുതല്‍ തന്നെ പലര്‍ക്കും ഈ സേവനം നഷ്ടമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.
സമൂഹ മാധ്യമങ്ങള്‍ക്ക് വലിയ നിയന്ത്രണമുള്ള രാജ്യമാണ് ചൈന. ഇത്തരം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഷയങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഗ്രേറ്റ് ഫയര്വാള് എന്ന സംവിധാനവും ഇവിടെ നിലവിലുണ്ട്. ഇത്തരം പരിശോധനകളില്‍ സമൂഹത്തിന് ദോഷകരമാകുന്ന സന്ദേശങ്ങള്‍ നശിപ്പിച്ചു കളയുകയാണ് പതിവ്.
ചൈനയിലെ ആഭ്യന്തര കണക്ഷനുകള്‍ക്കു മാത്രമാണ് നിലവില്‍ ഈ വിലക്ക് ബാധകമാകൂ. അന്തര്‍ദേശിയ സിംകാര്‍ഡ് ഉപയോക്താക്കളെ ഈ വിലക്ക് ബാധിക്കില്ല.
2009 മുതല്‍ ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് വാട്സ്ആപ്പിന് ഏര്‍പ്പെടുത്തിയ വിലക്ക്.
ഫേസ്ബുക്കിന് പുറമെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഗൂഗിൾ എന്നിവയും ചൈനയില്‍ നിരോധിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് ഉപയോഗം അനുവദിച്ചിട്ടുണ്ടെങ്കിലും വീഡിയോ കോള്‍, ഫോട്ടോ ഉള്‍പ്പെടെയുള്ള മറ്റ് ഫയലുകളും കൈമാറുന്നത് വിലക്കിയിട്ടുണ്ട്. ടെക്സ്റ്റ് മേസേജ്, വോയിസ് ചാറ്റ് എന്നിവയാണ് ചൈനയില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വാട്സ്ആപ്പ് സന്ദേശങ്ങള്‍ തടയുന്നതിനായി സെന്‍സര്‍ ബോര്‍ഡ് പ്രത്യേകം സോഫ്റ്റ്വെയര് നിരക്കുമെന്നാണ് ചൈനീസ് ഐടി വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post