തിരുവനന്തപുരം: ജയിലില്‍ വച്ച് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പുറത്തായി. സരിത എഴുതിയ കുറിപ്പിലെ രണ്ട് പേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. പല പാര്‍ട്ടി പ്രമുഖന്മാരും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു. ജോസ് കെ മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും കുറിപ്പിലുണ്ട്.
അതേസമയം ഇപ്പോള്‍ ഒരു ചാനലിലൂടെ പുറത്ത് വന്ന കത്തിലെ കയ്യക്ഷരം തന്റേതല്ലെന്ന് സരിത എസ് നായര്‍ പ്രതികരിച്ചു. ഇതിനിെതിരെ നിയമനടപടികള്‍ സ്വീകരിക്കും. താനെഴുതിയ കുറിപ്പ് തന്റെ കയ്യിലുണ്ട്. ചില നേതാക്കളെ താനത് കാണിച്ചിരുന്നുവെന്നും സരിത എസ് നായര്‍ പ്രതികരിച്ചു.
ടീം സോളാര്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയാണ്. വാഗ്ദാനം ചെയ്ത പ്രോജക്ട് നടപ്പാക്കാന്‍ ശരീരം പലര്‍ക്കും കാഴ്ച വെക്കേണ്ടി വന്നു. പ്രോജക്ടിന് വേണ്ടി കേറിയിറങ്ങുമ്പോള്‍ വീണ്ടും വീണ്ടും ശരീരം നല്‍കണം..യൂഡിഎഫ് എംപി തന്നെ ശാരീരികമായി ചൂഷണം ചെയ്തു. ഒടുവില്‍ കേസില്‍ കുടുങ്ങിയപ്പോള്‍ അവര്‍ വ്യഭിചാരിയെന്ന് മുദ്ര കുത്തി. ഒരു യൂഡിഎഫ് എംപി തന്നെ ചൂഷണത്തിനിരയാക്കി. ഡല്‍ഹിയില്‍ വച്ചും, പാര്‍ട്ടിയുടെ പ്രാദേശിക ഓഫിസില്‍ വച്ചും ലൈംഗിക ചൂഷണം നടത്തി എന്നും കുറിപ്പില്‍ പറയുന്നു.
നേരത്തെ ഈ കത്ത് താന്‍ വായിച്ചിരുന്നുവെന്ന് പി.സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ പേര് കത്തിലുണ്ടെന്നും ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.
Discussion about this post