ഹിന്ദു ഉണരാന്‍ ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന മറുചോദ്യമുയര്‍ത്തി ത്#റെ ഓഡിയോ ക്ലിപ് വിവാദമാക്കിയവര്‍ക്ക് ് സംവിധായകന് മേജര്‍ രവിയുടെ മറുപടി.. താന്‍ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് ഇത്ര വിഷയമാക്കാനുള്ളതെന്നും ഞാന്‍ വീട്ടില്‍ ഭാര്യയുമായും മക്കളുമായും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുള്ളതാണെന്നും മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി ചോദിക്കുന്നു.
ഹിന്ദുക്കളെ ഉണരു എന്ന് കവലപ്രസംഗം നടത്തുകയായിരുന്നില്ല താനെന്നും താന്‍ പറഞ്ഞത് കലാപാഹ്വാനമാണെങ്കില്‍ സഖാക്കളെ സംഘടിക്കുവിന്‍ എന്ന് പറഞ്ഞതും യുദ്ധാഹ്വാനമല്ലേ എന്നും മേജര്‍ രവി ചോദിക്കുന്നു.
മേജര്‍ രവിയുടെ പറയുന്നത് ഇങ്ങനെ
ഞാന്‍ പറഞ്ഞത് ഇതാണ്: എന്നെ എന്തിനാണ് നിങ്ങള്‍ വിളിക്കുന്നത്. ഞാന്‍ മുന്നിലേക്ക് വരണ്ട ആവശ്യമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങള്‍ വേണമെങ്കില്‍ നിങ്ങളായിട്ട് സംസാരിക്കണം. അമ്പലത്തിന്റെ വിഷയം തന്നെ ആണെങ്കില്‍ അവിടെ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും വേണ്ടി സംസാരിക്കാന്‍ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ വരില്ലല്ലോ. ഹിന്ദുക്കള്‍ തന്നെ വേണം ആ ഒരു പശ്ചാത്തലത്തിലാണ്, അവകാശം നേടിയെടുക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഉണരണം. അതിന് മേജര്‍ രവി മുന്നില്‍ നില്‍ക്കണ്ട കാര്യമില്ല എന്നു പറഞ്ഞത്. അതാണ് നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദശകലത്തിന്റെ അര്‍ഥം. അതിന് മുന്‍പ് അവരോട് എന്തൊക്കെ പറഞ്ഞിട്ടുണ്ട് തര്‍ക്കിച്ചിട്ടുമുണ്ട്? നിങ്ങള്‍ക്കെന്തെങ്കിലും വേണമെങ്കില്‍ നിങ്ങള്‍ സംസാരിക്കൂ. അപ്പോഴും ഞാന്‍ ചങ്കൂറ്റത്തോടെ തന്നെ നില്ക്കുന്നുണ്ടാകും എന്ന് കൂടി ആ ശബ്ദശകലത്തിലുണ്ട്. ആ ഭാഗം പക്ഷെ ആരും ഹൈലൈറ്റ് ചെയ്തു കണ്ടില്ല. അതൊന്നും ആരും കണ്ടിട്ടുമില്ല.
മേജര്‍ രവി പറഞ്ഞു നമ്മള് ഹിന്ദുക്കള്‍ ഉണരണം എന്ന രീതിയില്‍. അങ്ങനെ അത് പുറത്തു വന്നെങ്കില്‍ തന്നെ ഇത്ര മാത്രം പുകിലുണ്ടാക്കേണ്ട ആവശ്യമെന്താണ്.
അതിനും മാത്രം ആ ശബ്ദശകലത്തില്‍ എന്താണുള്ളത്. എന്ത് വര്‍ഗീയതയാണ് ഞാന്‍ പറഞ്ഞത്. ഹിന്ദുക്കളെ ഉണരുവിന്‍ എന്നിട്ട് മറ്റു മതസ്ഥരെയെല്ലാം വെട്ടി കൊല്ലുവിന്‍ എന്ന് ഞാന്‍ പറഞ്ഞുവോയെന്നും മേജര്‍ രവി ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ ഉയരണമെന്നും ഇന്ന് അമ്പലത്തില്‍ കയറിവര്‍ നാളെ നിങ്ങളുടെ വീട്ടിലും കയറുമെന്ന ശബ്ദസന്ദേശം മേജര്‍ രവി വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ടത്. ഇത് കലാപത്തിനുള്ള ആഹ്വാനം എന്ന രീതിയില്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.
Discussion about this post