തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. സൗരാഷ്ട്രയെ കേരളം 310 റണ്‍സിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ സഞ്ജു സാംസണ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.
122 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അരുണ്‍ കാര്‍ത്തിക് 57 റണ്‍സ് നേടി പുറത്താകാതെ സഞ്ജുവിനു(102) കൂട്ടായി നില്ക്കുന്നു.
68 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 264/3 എന്ന നിലയിലാണ്. 257 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ഇതുവരെ കേരളം നേടിയിട്ടുള്ളത്.
9 ബൗണ്ടറിയും 3 സിക്സുമാണ് സഞ്ജു ഇതുവരെ രണ്ടാം ഇന്നിംഗില്‍ നേടിയിട്ടുള്ളത്.
Discussion about this post