മൂന്നാര്‍: നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് വി.എസ് അച്യുതാനന്ദന്. ഇതിന്റെ ചുമതല സര്‍ക്കാരിനാണെന്നും, ആവശ്യമായ സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ ഒഴിപ്പിക്കലിന് സര്‍ക്കാര്‍ തടയിട്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. സംരക്ഷിക്കുന്നത് ശരിയായ രേഖയുള്ളവരെ മാത്രമാണെന്നും, മാറി താമസിക്കാന്‍ സന്നദ്ധരാകുന്നവരെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്നത് 11 വര്‍ഷം മുടങ്ങി കിടക്കുന്ന പരിപാടിയാണെന്നും, തീരുമാനം നാട്ടുകാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post