ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയിദിന്റെ ജമാത്ത് ഉദവ, ലഷ്കര്‍ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സഖ്യമുണ്ടാക്കാന്‍ ഭീകര സംഘടനകള്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും മുഷറഫ് പാകിസ്ഥാനിലെ ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
2018-ലാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ ഇ ത്വയ്ബ സ്ഥാപകനുമായ ഹാഫിസ് സയിദ് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഹാഫിസിന്റെ പാര്‍ട്ടിയായ മില്ലി മുസ്ലിം ലീഗിന് പാക് തിരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും അനുമതി നല്‍കിയിട്ടില്ല.
പര്‍വേസ് മുഷറഫിന്റെ ഭീകരബന്ധം മുന്‍പും വ്യക്തമായിട്ടുണ്ട്. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ എക്കാലവും താന്‍ ലഷ്കറെ ത്വയ്ബയെ ഉപയോഗിച്ചിരുന്നതായും, ഇപ്പോഴും ലഷ്കറിനെ പിന്തുണയ്ക്കുന്നതായും ദിവസങ്ങള്‍ക്ക് മുമ്പ് മുഷറഫ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post