കൊച്ചി: ജിഷ വധക്കേസില്‍ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏകപ്രതി. കേസിൽ അന്തിമ വാദം പൂർത്തിയായതിനെ തുടർന്നാണിത്. കഴിഞ്ഞമാസം 22നാണ് കേസിൽ അന്തിമ വാദം ആരംഭിച്ചത്.
2016 ഏപ്രിൽ 28നാണ് നിയമ വിദ്യാർത്ഥിനിയായിരുന്ന പെരുമ്പാവൂർ സ്വദേശിനിയായ പെൺകുട്ടി കൊല്ലപ്പെട്ടത്. അന്ന് വൈകുന്നേരം 5.30 നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമീറുൾ ഇസ്ലാം പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.
Discussion about this post