മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കോലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ കുറ്റവാളി താഹിര്‍ ഹുസൈന് അലിയാസ് അനുപിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നു. താഹിര്‍ ഹുസൈനില്‍ നിന്ന് കണ്ടെടുത്തത് ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച പിസ്റ്റളിന് സമാനമായവയാണെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു.
കുപ്രസിദ്ധ ആയുധവിതരണക്കാരനായ ഹുസൈനെ ഞായറാഴ്ചയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തദ്ദേശിയമായി നിര്‍മ്മിച്ച തോക്കുകള്‍ അന്വേഷണസംഘം ഇയാളില്‍ നിന്ന് പിടികൂടുകയും ചെയ്തു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തെ അറിയിച്ചിരുന്നു.
കിക്കബല്ലൂരിലെ വീട്ടില്‍ നിന്നാണ് ഹുസൈനെ പോലിസ് കസ്റ്റഡിയിലെടുത്തത്. മുംബൈ അധോലോകവുമായി ബമന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മഹാരാഷ്ട്ര പോലിസില്‍ നിരവധി കേസുകളുണ്ട്. ബംഗളൂരുവിലെ ഒരു പണവ്യാപാരിയെ തട്ടികൊണ്ടു പോയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മൂന്ന് മാസം മുമ്പാണ് ഗൗരി ലങ്കേഷ് വസതിയ്ക്ക് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കുറ്റവാളികളാരെയും ഇതുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു. ഗൗരി ലങ്കേഷിന്റെ വധവുമായി ഹിന്ദു സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം പോലിസ് നേരത്തെ തള്ളിയിരുന്നു. മാവോയിസ്റ്റ് ബന്ധവും, ചില രാഷ്ട്രീയ ബന്ധവും അന്വേഷണസംഘം പരിശോധിച്ചിരുന്നു.
Discussion about this post