(പെന്‍ഡ്രൈവ്)നന്ദികേശന്
ബി.ജെ.പിക്കാര്‍ ഒരു ആയിരത്തൊന്നു പൊന്‍പണം കിഴി കെട്ടി നേരെ കശ്മീരിന് പോകണം..!! മസ്രത്ത് ആലം എന്ന ദിവ്യപുരുഷന്റെ കാലില്‍ കൈവച്ചു സാഷ്ടാംഗം നമസ്കരിക്കണം..!! എന്തെന്നാല്‍ ഈയടുത്ത നാളുകളില്‍ ഇങ്ങനെയൊരു ഉപകാരം സാക്ഷാല്‍ നരേന്ദ്രമോദി പോലും ബി.ജെ.പിയ്ക്ക് ചെയ്തു കൊടുത്തിട്ടില്ല.
അല്ലെങ്കിലും ശത്രു മിത്രമാവുന്നതും തിരിച്ചു സംഭവിക്കുന്നതും ഒന്നും ബി.ജെ.പിയെ സംബന്ധിച്ച് പുത്തരിയല്ല. കശ്മീരിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നത് വരെ പി.ഡി.പി എന്ന് കേട്ടാല്‍ വടക്കേയറ്റത്ത് കശ്മീരിലും ഇങ്ങ് തെക്കേയറ്റത്ത് കേരളത്തിലും ഒരേ നീളത്തിലുള്ള പത്തല് വെട്ടി അടിക്കണം എന്നതായിരുന്നു അഖിലേന്ത്യാ ലൈന്‍…!!! പക്ഷെ പെട്ടി പൊട്ടിച്ച് വോട്ടെണ്ണിക്കഴിഞ്ഞപ്പോ ലൈന്‍ ചെറുതായി ഒന്ന് വളഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോള്‍ കശ്മീരിലെ പി.ഡി.പിയ്ക്ക് നേരത്തെ തോന്നിയ അത്രേം വര്‍ഗ്ഗീയത ഇല്ല. മാത്രമല്ല കുറേശ്ശെ മതേതര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട് താനും..!! ഒപ്പം കിടക്കുന്ന നാഷണല്‍ കോണ്്ഫറന്സ് ഇത്യാദികളെ വച്ച് തുലനം ചെയ്താല്‍ അസാരം ഭേദമാണ് പി.ഡി.പി എന്നും കണ്ടു…!! കേരളത്തിലെ പി.ഡി.പിയ്ക്കും ഒരു പത്തിരുപത്തഞ്ച് സീറ്റ് പിടിക്കാം എങ്കില്‍ ചിലപ്പോള്‍ ഈ സൗകര്യം ഒത്തു കിട്ടിയേക്കും. ഏതായാലും അവിടെ പിന്നെ വേറെ ഒന്നുമാലോചിച്ചില്ല പിടിച്ചെഴുന്നേല്‍പ്പിച്ച് കൈകൊടുത്ത് സഖ്യപ്പെട്ടു; മന്ത്രിസഭയും പടച്ചു. പക്ഷെ അത് കഴിഞ്ഞപ്പോഴല്ലേ സഖ്യന്റെ തനി കൊണം പുറത്തു വന്നത്. ജയിലില്‍ കിടന്ന മസ്രത് ആലത്തെ ചുമ്മാ അങ്ങോട്ട് തുറന്നു വിട്ടു.. കാര്യം അറിഞ്ഞ് ഭാ.ജ.പാ പ്രതികരിച്ചു വന്നപ്പോഴേയ്ക്കും ആലം പതുക്കെ നടന്നു വീടിന്റെ അകത്തു കേറിക്കഴിഞ്ഞിരുന്നു..!! പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ..? കണ്ണുരുട്ടിയും പല്ലിറുമ്മിയും കോക്രികാട്ടിയും ഉള്ള പ്രതിഷേധം അങ്ങട് പ്രകടിപ്പിച്ചു..അത്രയും ആശ്വാസം. എന്നാലും തീവ്രവാദിയെ തുറന്നു വിടാന്‍ സര്‍ക്കാരിന് പിന്തുണ കൊടുത്ത പാര്‍ട്ടി എന്ന ക്രെഡിറ്റ് പുറത്ത് പച്ചകുത്തിയത് പോലെ വിളങ്ങിക്കിടന്നു. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ എന്തും പറഞ്ഞു ദേശസ്നേഹികളുടെ അടുത്തേയ്ക്ക് വോട്ടും ചോദിച്ചു ചെല്ലൂം എന്നോര്‍ത്ത് വിഷമിച്ച് ഇരിക്കുമ്പോഴാ ദൈവം താടി വച്ച് കശ്മീര്‍ താഴ്വരയില് ഇറങ്ങി ഭാഗ്യത്തിന്റെ പച്ചക്കൊടി വീശിയതും മുദ്രാവാക്യം വിളിച്ചതും…!! ഇങ്ങനെ ഒരു പോഴത്തം ആ മൂപ്പര് കാണിച്ചില്ലായിരുന്നെങ്കില്‍ എന്ത് പറഞ്ഞ് അങ്ങേരെ തൂക്കി അകത്തിടാന്‍ പറ്റുമായിരുന്നു…? ഇതാണ് പറഞ്ഞത് ശത്രുവാണെങ്കില്‍പ്പോലും എപ്പോഴെങ്കിലും എന്തെങ്കിലും ഒരു ഉപകാരം പ്രതീക്ഷിക്കാം എന്ന്..യേത്..?
മസ്രത് ആലം ചെയ്തു തന്ന ഉപകാരം ഇതുമാത്രമല്ല. ആലംകാക്കയെ അറസ്റ്റ് ചെയ്ത വാര്‍ത്ത അറിഞ്ഞയുടനെ ഒരു താപസന് കശ്മീര്‍ മണ്ണിലെത്തി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം തുടങ്ങി..വേറെയാരുമല്ല, സ്വാമി അഗ്നിവേശ്…സ്വന്തമായി ഒരു സന്യാസി ഇല്ലല്ലോ എന്ന സി.പി.എമ്മിന്റെ സങ്കടം ഒരു പരിധിവരെ ശമിപ്പിച്ചിരുന്നത് ഈ ഋഷിവര്യനായിരുന്നു.. ആര്‍ഷഭാരത സംഘി സന്യാസികളുടെ ആത്മീയാക്രമണത്തില് അണികള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ പാര്‍ട്ടി വേദികളില്‍ പതിവായി എഴുന്നള്ളിച്ചിരുന്ന കാവിധാരിയായിരുന്നു ഈ സ്വാമി…!! യഥാര്‍ത്ഥ ഭാരതീയആത്മീയതയുടെ മതേതരസ്വഭാവം എന്നൊക്കെ എത്രയെത്ര വേദികളില്‍ ഈ മഹാനെ പ്രകീര്‍ത്തിച്ച് ബ്രാഞ്ച് ലോക്കല്‍ ഏരിയാ സെക്രട്ടറിമാര്‍ കണ്ഠക്ഷോഭം ചെയ്തിരിക്കുന്നു.. ഇനിയിപ്പോള്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തുമ്പോള്‍ ‘കശ്മീരിലെ തീവ്രവാദി മസ്രത് ആലമിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാരിനോട് പടവെട്ടിയ കര്‍മ്മയോഗി’ എന്ന് കൂടി ചേര്‍ക്കേണ്ടി വരും..സഖാക്കള്‍ക്ക് അത് ഒരു ധീരതയായി തോന്നിയേക്കാം എങ്കിലും നാട്ടിലെ പത്രം വായിക്കുന്ന സാധാരണക്കാര്‍ ചിലപ്പോള്‍ മറിച്ചു ചിന്തിച്ചേക്കാം…!!! അതുകൊണ്ട് ഇനി മേലില്‍ ഈ വക കച്ചേരികളില്‍ ഈ മുതലിനെ ഇറക്കാന്‍ സഖാക്കള്‍ക്ക് നിവൃത്തിയില്ലാതായി…!!! അങ്ങനെ ഒരു ഉപകാരം കൂടിയായി…!!! ഈ ഉപകാരത്തിനു ആലത്തിനാണോ അഗ്നിവേശ് മഹാമുനിയ്ക്കാണോ നന്ദി പറയേണ്ടത് എന്നൊരു സംശയമേയുള്ളൂ.
എന്തായാലും അടുത്ത തീവ്രവാദി അലമ്പുണ്ടാക്കുന്നതു വരെ കശ്മീരിലെ കീരിപാമ്പ് മുന്നണിയ്ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്നും ബോധ്യമായി…
ഉപകാരം വരുന്ന ഓരോ വഴികളേയ്…!!!
Discussion about this post