മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനായ ഡോ.സെബാസ്റ്റ്യന്‍ പോളിനെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ അന്യായത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
അഭിഭാഷകര്‍ തെരുവ് നായക്കളെ പോലെയാണ് പെരുമാറുന്നത്, ഇവര്‍ക്ക് ചികിത്സ വേണമെന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശമാണ് കേസിന് ഇടയാക്കിയത്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ തൃശൂരിലെ ഒരു പൊതുപരിപാടിക്കിടെ പ്രസംഗിക്കുമ്പോഴായിരുന്നു സെബാസ്ററ്യന് പോള്‍ അഭിഭാഷകര്‍ക്കെതിരെ സംസാരിച്ചത്. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ അഭിഭാഷക സമൂഹത്തിന് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി കേസ്സെടുത്തത്.
Discussion about this post