ശ്രീനഗര്‍: ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാനുള്ള മറുപടി വൈകില്ലെന്ന് ഇന്ത്യന്‍ ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പിന്നീടല്ല ഏറ്റവും അടുത്തുതന്നെ പാക്കിസ്ഥാന് മറുപടി നല്‍കുമെന്ന് റാവത്ത് പറഞ്ഞു.
”പാക്കിസ്ഥാന് കരുതുന്നത് യുദ്ധത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ്. എന്നാല്‍ ഇന്ത്യക്ക് യുദ്ധമല്ലാതെ സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കം നിരവധി വഴികളുണ്ട്. മേഖലയില്‍ വെടിനിര്‍ത്തലിനും സംഘര്‍ഷം ഇല്ലാതാക്കുന്നതിനെയും ഇന്ത്യന്‍ സൈന്യം അംഗീകരിക്കും. എന്നാല്‍ അത് നിയന്ത്രണരേഖയിലേക്ക് ഭീകരവാദികളെ അയക്കുന്നതു പാക്കിസ്ഥാന് നിര്‍ത്തുന്ന ദിവസം മാത്രമാണ്”- റാവത്ത് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 10 ന് സന്‍ജുവാന്‍ സൈനിക ക്യാമ്പ് ആക്രമണത്തില്‍ ആറ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.
Discussion about this post