ബി.എസ്.പിയും എസ്.പിയും ഒരിക്കലും ഒരു സഖ്യം രൂപീകരിക്കില്ല എന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്. പഴയ ഗസ്റ്റ് ഹൗസ് സംഭവം മായാവതി ഓര്‍ക്കുന്നത് നന്നാവുമെന്നും അമര്‍ സിംഗ് പറഞ്ഞു.
1995ല്‍ ബി.എസ്.പി അദ്ധ്യക്ഷയായ മായാവതിക്ക് സമാജ്വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മൂലം വി.വി.ഐ.പി ഗസ്റ്റ് ഹൗസില്‍ താമസിക്കേണ്ടി വന്നിട്ടുണ്ടെന്നും ആ കാര്യം മായാവതി ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ഹൗസ് ഇന്‍സിഡന്റിന് കാരണക്കാരനായ അഖിലേഷ് യാദവിന്റെ അച്ഛന് മുലായം സിംഗ് യാദവിനെ ജയിലില്‍ അടച്ചെങ്കില്‍ മാത്രമെ മായാവതി ഈയൊരു സഖ്യത്തിനെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യതയുള്ളുവെന്നും അമര്‍ സിംഗ് പറഞ്ഞു.
അതേസമയം അതെല്ലാം പഴയകാര്യങ്ങളാണെന്ന് മുലായം പ്രതികരിച്ചു. ഞങ്ങള്‍ സന്യാസിമാരല്ല, അധികാരത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഞങ്ങള്‍ സഖ്യവുമായി മുന്നോട്ടുപോകുമെന്നും മുലായം സിംഗ് പറഞ്ഞു,
Discussion about this post