തളിപ്പറമ്പ്: കീഴാറ്റൂര്‍ വയലിലെ വെള്ളമൂറ്റി വില്‍ക്കുന്നവരാണ് തണ്ണീര്‍ത്തട സംരക്ഷണത്തിന് വേണ്ടി പോരാടുന്നതെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദന്. വയല്‍ക്കിളികളുടെ സമരത്തിലുള്ളവര്‍ തന്നെയാണ് ജല ചൂഷണം നടത്തുന്നത്. ഇന്നലെയും കൊണ്ടു പോയിട്ടുണ്ടെന്ന് എം.വി ഗോവിന്ദന്റെ ആരോപണം.
‘വയല്‍ക്കിളികള്‍ ന്യൂനപക്ഷം മാത്രമാണ്. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതായി ഭാവിച്ച് പലരും മുതലെടുപ്പ് നടത്തുകയാണ്. വികസനത്തിന് തടസ്സം ശൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല. ബൈപ്പാസ് തീര്‍ച്ചയായും വരുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം പേരും ഭൂമി വിട്ടുനല്‍കി ഒരു ന്യൂനപക്ഷം മാത്രമാണ് ഇപ്പോഴും സമരവുമായി നടക്കുന്നത്. വയല്‍ നശിപ്പിച്ചുകൊണ്ട് ദേശീയപാത നിര്മിക്കണമെന്ന്് സി പി എമ്മിനോ സര്‍ക്കാരിനോ നിര്‍ബന്ധമില്ലെന്നും’എം.വി ഗോവിന്ദന് പറഞ്ഞു
‘മേല്‍പ്പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ നിന്ന് അനുവാദം ലഭിക്കുമെങ്കില്‍ സമരത്തിന് പിന്തുണ നല്കുന്ന ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തെ സമീപിച്ച് അനുവാദം മേടിക്കട്ടെ. അല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തിയിട്ട് കാര്യമില്ല. തരിശായി കിടക്കുന്ന ഭൂമിയാണത് അവിടെ കൃഷിഭൂമി നഷ്ടപ്പെടുമെന്ന് പറയുന്നത് തികച്ചും അസംബദ്ധമാണ്’
സമരത്തിന് തീവ്രവാദസ്വഭാവമുള്ള സംഘടനയാണ് പിന്തുണ നല്‍കുന്നതെന്നും എം.വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post