‘സൂഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ പ്രസിദ്ധനായ നൈജീരിയന്‍ നടന് തനിക്ക് സിനിമയില്‍ അഭിനയിച്ചതിന് വേണ്ടത്ര പ്രതിഫലം തന്നില്ല എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്നെക്കാളും പ്രവര്‍ത്തി പരിചയവും പ്രശസ്തിയുമില്ലാത്ത ഇന്ത്യന്‍ നടന്മാര്ക്ക് കൊടുക്കുന്ന പ്രതിഫലം പോലും തനിക്ക് തന്നില്ലായെന്നും സാമുവല്‍ പരാതിപ്പെട്ടു. താന്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനായത് കൊണ്ടാണ് ഇങ്ങനൊരു പ്രവര്‍ത്തി സിനിമയുടെ നിര്‍മ്മാതാവ് ചെയ്തതെന്നാണ് സാമുവലിന്റെ വാദം. എല്ലാ ആഫ്രിക്കക്കാരും പാവപ്പെട്ടവരാണെന്നും പണത്തിന്റെ വില അവര്ക്കറിയില്ലായെന്നും ഒരു ധാരണയുള്ളത് കൊണ്ടാണ് വിവേചനം നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ സംവിധായകന് സക്കറിയ ഒരു നല്ല മനുഷ്യനും സംവിധായകനുമാണെന്നും അദ്ദേഹം തന്നെ സഹായിക്കാന്‍ കുറെ ശ്രമിച്ചെന്നും സാമുവല്‍ പറഞ്ഞു. എന്നാല്‍ സക്കറിയ നിര്മ്മാതാവല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ലായെന്നും സാമുവല്‍ പോസ്റ്റിലൂടെ പറഞ്ഞു. ആരാധകര്‍ തനിക്ക് നല്കിയ സ്നേഹം തനിക്ക് മറക്കാനാവില്ലെങ്കിലും ഈ ഒരു അനുഭവത്തിനെപ്പറ്റി പറയാതിരിക്കാനാവില്ലെന്നും സാമുവല്‍ പറഞ്ഞു.
Discussion about this post