പാലക്കാട് നഗരസഭയിലെ രണ്ടാം അവിശ്വാസ പ്രമേയം പാസ്സായി. ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് എതിരെ നടത്തിയ അവിശ്വാസ പ്രമേയമാണ് പാസ്സായത്. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച് അവിശ്വാസ പ്രമേയത്തിന് സി.പി.എം പിന്തുണ നല്‍കിയിരുന്നു.
കേരളത്തില്‍ ബി.ജെ.പി. ഭരിക്കുന്ന ഏകനഗരസഭയായ പാലക്കാട്ടെ ആരാഗ്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരെ
ഇതിന് മുമ്പ് നല്കിയ അവിശ്വാസ പ്രമേയം പാസായിരുന്നില്ല.. ആരോഗ്യകാര്യം, വികസനകാര്യം എന്നീ കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയായിരുന്നു അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇതില്‍ ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായി പോവുകയായിരുന്നു .
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരുടെ പേരിലും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ചര്‍ച്ച് മേയ് 3ന് നടക്കും. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിക്കെതിരെ നോട്ടീസ് നല്‍കും. അതിനുശേഷം നഗരസഭാധ്യക്ഷനും ഉപാധ്യക്ഷനുമെതിരെയും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും.
Discussion about this post