മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം പ്രക്ഷുബ്ദാവസ്ഥയിലെന്ന് ആരോപിച്ച് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടാ വിവിധ സഭ സ്ഥാപനങ്ങള്‍ക്കയച്ച ഇടയലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്ത് പ്രക്ഷുബന്ധമായ അവസ്ഥയാണ് ഉള്ളതെന്നും, രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായി ഉപവാസം നടത്തണമെന്നും കാണിച്ചായിരുന്നു ബിഷപ്പ് പള്ളികള്‍ക്ക് കത്തയച്ചത്.
ഭരണഘടന ഉറപ്പ് നല്കുന്ന ജനാധിപത്യ തത്വങ്ങളെയും രാജ്യത്തിന്റെ മതേതരത്വത്തെയും ബാധിക്കാവുന്ന തരത്തിലുള്ള പ്രക്ഷുബ്ദമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ബിഷപ്പ് ഇടയലേഖനത്തല് ആരോപിക്കുന്നു. രാജ്യത്തിന്റെ പുനഃരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉപവാസം അനുഷ്ഠിക്കണമെന്നും ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.
രാജ്യത്തിനു വേണ്ടിയും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നത് പരിശുദ്ധമായ ആചാരമാണ്.പ്രത്യേകിച്ച് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത്. 2019 ല്‍ രാജ്യത്ത് ഒരു പുതിയ സര്‍ക്കാര്‍ വരുന്നത് മുന്നില്‍ക്കണ്ട് പ്രാര്‍ത്ഥനാ യജ്ഞം ആരംഭിക്കുമെന്നറിയിച്ചു കൊണ്ടുള്ള ഇടയലേഖനം ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബിഷപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം കത്ത് വിവാദമായതോടെ വിശദീകരണവുമായി ആര്‍ച്ചു ബിഷപ്പിന്റെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും ആര്‍ച്ചു ബിഷപ്പിന്റെ കത്ത് സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ എതിരല്ലെന്നുമാണ് ഓഫീസിന്റെ വിശദീകരണം.
അതേസമയം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു. ഇടയലേഖനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ബിഷപ്പിന്റെ അഭിപ്രായമല്ല രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്ക്കുള്ളതെന്ന മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ക്രൈസ്തവ സഭ ഏത് തരത്തിലുള്ള ഭീഷണിയാണ് നേരിടുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കണമെന്നും, ഏതെങ്കിലും ഉദാഹരണം കൂടി ചൂണ്ടിക്കാട്ടു എന്നും ബിജെപി കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നു.
ചട്ടങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ട് വാങ്ങിയെന്നാരോപിച്ച് ചില എന്‍ജിഒകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി
സ്വീകരിച്ചിരുന്നു. ഇതിലുള്ള അസഹിഷ്ണുത സഭയിലെ ചിലര്‍ക്കുണ്ടാകാം. എന്നാല്‍ സാധാരണക്കാരായ ക്രൈസ്തവവിശ്വാസികള്‍ക്ക് അത്തരം അസഹിഷ്ണുത ഇല്ലെന്ന് തെരഞ്ഞെടുപ്പ് ഫലവും മറ്റും വ്യക്തമാക്കുന്നുവെന്നും ബിഷപ്പിന്റെ പ്രസ്താവനയെ എതിര്‍ക്കുന്ന ന്യൂനപക്ഷ നേതാക്കള്‍ പറയുന്നു.
Discussion about this post