പടക്കമായാലും ബോംബ് ആയാലും സ്‌ഫോടകവസ്തു, അപകടം തന്നെയാണ്. സാധാരണക്കാർ ഉപയോഗിക്കേണ്ട വസ്തുവല്ല ഇത്. എന്നാൽ കാലങ്ങളായി ഹാൻഡ് ഗ്രനേഡ് വീട്ടിൽ ഉപയോഗിച്ചിരുന്ന ഒരു സ്ത്രീയുടെ കഥയാണ് വൈറലാവുന്നത്. കണ്ണൂരിലോ വടകരയിലോ ഒന്നുമല്ല അങ്ങ് ദൂരെ ചൈനയിലെ സിയാങ്‌യാങ്ങിൽ താമസിക്കുന്ന ഇപ്പോൾ 90 വയസുള്ള ക്വിൻ ആണ് ഹാൻഡ് ഗ്രനേഡ് ഒരു കൂസലുമില്ലാതെ ഉപയോഗിച്ച് വന്നിരുന്നത്. ഇവർ അതിനെന്താ വല്ല തീവ്രവാദിയോ പട്ടാളക്കാരിയാണോ എന്നാവും സംശയം അല്ലേ.. അല്ല സാധാരണ ഒരു വീട്ടമ്മ. കൈയ്യിലുള്ള സാധാനം ഹാൻഡ് ഗ്രനേഡ് ആണെന്ന് അറിയാതെ ആണ് ഈ സ്ത്രീ ഈ കാലമത്രയും ഇത് ഉപയോഗിച്ച് പോന്നിരുന്നത്.
ഹാൻഡ് ഗ്രനേഡ് ഉപയോഗിച്ചിരുന്നതാവട്ടെ. മുളകും ഇഞ്ചിയും പോലുള്ളവ ചതയ്ക്കാനും ചുവരിൽ ആണി അടിക്കാനും. കൃഷിത്തോട്ടത്തിൽ നിന്ന് യാദൃശ്ചികമായി ലഭിച്ചതാണി അത്. ലോഹം കൊണ്ടുള്ള എന്തോ ഒരു വസ്തു എന്നു മാത്രമാണ് അത് കണ്ടപ്പോൾ ക്വിൻ കരുതിയത്. ആകൃതിയൊക്കെ വച്ച് നോക്കിയപ്പോൾ അടുക്കളയിൽ മുളക് ചതക്കാനും മറ്റും ഉപയോഗിക്കുകയും ചെയ്യാം എന്നുവച്ചു.
ഈ കഴിഞ്ഞ ആഴ്ചയാണ് ക്വിന്നിന്റെ കയ്യിലിരിക്കുന്നത് ഒരു ഹാൻഡ് ഗ്രനേഡാണ് എന്ന് തിരിച്ചറിഞ്ഞത്. ക്വിന്നിന്റെ പഴയ വീട് പൊളിക്കാനെത്തിയ ഒരു തൊഴിലാളിയാണ് ഈ ഹാൻഡ് ഗ്രനേഡ് തിരിച്ചറിയുന്നത്. അയാൾ ഉടൻ തന്നെ ലോക്കൽ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ബോംബ് നിർവീര്യമാക്കുന്ന സംഘം സ്ഥലത്തെത്തുകയും നിർവീര്യമാക്കുകയും ചെയ്യുകയായിരുന്നത്രെ.ഏറ്റവും ഞെട്ടിക്കുന്ന കാര്യം അതിന്റെ ഫ്യൂസിന്റെ ഒരുഭാഗം തുറന്നിരിക്കുകയും ചെയ്തിരുന്നു എന്നതാണ്. ഇത്രയംു കാലമായിട്ടും ഹാൻഡ് ഗ്രനേഡ് പൊട്ടാിതിരുന്നത് ക്വീനിന്റെ മഹാഭാഗ്യം എന്നാണിപ്പോൾ ആളുകൾ പറയുന്നത്.
Discussion about this post