വര്‍ക്കല : തിരുവനന്തപുരം വര്‍ക്കലയിലെ കരുനിലക്കോട് പടിഞ്ഞാറ്റേതില്‍ കുളത്തില്‍ പൊതുകുളം ഉപയോഗിക്കാന്‍ ദളിതര്‍ക്ക് വിലക്ക്. നായര്‍, ഈഴവ, മുസ്ലീം വിഭാഗക്കാര്‍ ഉപയോഗിക്കുന്ന കുളത്തില്‍ കുറവ, തണ്ടാര്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് വിലക്കുണ്ടെന്ന വാര്‍ത്ത ന്യൂസ് 18 കേരള ചാനലാണ് പുറത്തുവിട്ടത്. സിപിഎം ഭരണത്തിലിരിക്കുന്ന വര്‍ക്കലയില്‍ സിപിഎം കൗണ്‍സിലറുടെ വാര്‍ഡിലാണ് കേരളത്തിന് തന്നെ അപമാനമായ വിവേചനം
ഈ കുളത്തില്‍ നിന്ന് ഒഴുകി വരുന്ന വെളളത്തിലാണ് ദളിതരുടെ കുളിയെന്നും ഉത്തരേന്ത്യയിലെ ജാതിവിവേചനത്തെ വെല്ലുന്ന സംഭവം സര്‍ക്കാര്‍ അധികൃതരും വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും പരാതി ഉയര്‍ന്നു. കുളം ഉപയോഗിക്കാന്‍ വിലക്കുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദളിതര്‍ക്കായി പ്രത്യേകം കിണര്‍ നിര്‍മ്മിച്ച് വാര്‍ഡ് കൗണ്‍സിലര്‍ തന്നെ ജാതി വിവേചനത്തിന് ഔദ്യോഗിക അംഗീകാരവും നല്‍കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുക്കുന്നു. സിപിഎം കൗണ്‍സിലര്‍ ശിശുപാലനെതിരെയാണ് ഈ ആരോപണം.
ജാതി വറിയന്മരായ ചില നാട്ടുകാരെ പേടിച്ചാണ് ഇതില്‍ ഇടപെടാത്തതെന്നാണ് കൗണ്‍സിലറുടെ വിശദീകരണം.പ്രദേശത്ത് ജാതിവിവേചനമില്ലെന്ന കൗണ്‍സിലറുടെ പ്രതികരണവും ചര്‍ച്ചയായി. അതേസമയം പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആണ് വി ജോയി എംഎല്‍എയുടെ പ്രതികരണം.
വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ദളിതരും പൊതുകുളം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം ജാതിവിവേചനം സംബന്ധിച്ച ആരോപണം പരിശോധിക്കാം എന്ന് പോലും ഉറപ്പു നല്‍കാതെ പ്രതികരണം നല്‍കിയ മന്ത്രി എ.കെ ബാലനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുളത്തില്‍ ദളിതര്‍ക്ക് കുളിക്കാന്‍ അനുവാദമില്ലെന്നുളള ആരോപണം സത്യവുമായി ബന്ധവുമില്ലാത്തതാണ്. തെരഞ്ഞെടുപ്പ് കാലത്ത് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ നീക്കം നടക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള കള്ള പ്രചാരണമാണ് നടക്കുന്നത്. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറയുന്നു.
അതേ സമയം ന്യൂ 18 നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന ആരോപണവുമായി ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്തെത്തിയ ന്യൂസ് 18 മാധ്യമസംഘത്തെ ചിലര്‍ തടഞ്ഞു. എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തുള്ളപ്പോഴായിരുന്നു സംഭവം.
Discussion about this post