ന്യൂഡൽഹി: ഐഫോണിനായുള്ള ആപ്പിളിന്റെ iOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വരാനിരിക്കുന്ന പതിനെട്ടാമത്തെ പ്രധാന പതിപ്പാണ് iOS 18 . 2024 ജൂൺ 10ന് 2024 ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് ഇതിന്റെ പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ ഫീച്ചറുകളും പുറത്തായിരിക്കുകയാണ്. ഐഒഎസ് 18 ഉളഅള ഐഫോണുകളിൽ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഫീച്ചറുകളുടെ ഒരു ശ്രേണി ഉണ്ടായിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അനുയോജ്യമായ അധിക ഫീച്ചറുകളും പിന്തുണയും ആപ്പിൾ സ്ഥിരീകരിച്ചു കഴിഞ്ഞു.
12 ഭാഷകളിൽ നിന്നുള്ള ഇന്ത്യൻ അക്കങ്ങൾ ഉപയോഗിച്ച് സ്‌ക്പീൻ ലോക്കിൽ ടൈം ഡിസ്‌പ്ലേ ഇഷഅടാനുസൃതമാക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് ലഭിക്കും. ബംഗ്ലാ,ദേവനാഗരി,ഗുജറാത്തി, കന്നഡ,മലയാളം, മെയ്‌തേയ്, ഒഡിയ,തെലുങ്ക് തുടങ്ങിയ ഭആഷകൾ ഉൾപ്പെടെയാണിവ.
ഐഒഎസ് 18 ഉപയോഗിച്ച് ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇന്ത്യൻ ഇംഗ്ലീഷിലുള്ള ലൈവ് വോയ്‌സ്‌മെയിൽ ട്രാൻസ്‌ക്രിപ്ഷനിലേക്ക് എൻ്ടി ലഭിക്കും. ഇൻകമിംഗ് കോളിന് ഉത്തരം നൽകുന്നതിന് വോയ്‌സ്‌മെയിൽ സജ്ജീകരിക്കാനും കോളർ സന്ദേശം ആവശ്യപ്പെടാനും ഇത് ഉപയോഗപ്രദമാകും.
തത്സമയ കോളർ ഐഡി, സ്മാർട്ട് കോൾ ഹിസ്റ്ററി സെർച്ചിംഗ്,ഫോൺ കീപാഡ് തിരയൽ , ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മെച്ചപ്പെടുത്തിയ ഡയലിംഗ് അനുഭവം എന്നിവയും കമ്പനി അവതരിപ്പിക്കുന്നു. ബഹുഭാഷ കീബോർഡും ഇതിൽ ലഭ്യമാകും. 11 ഇന്ത്യൻ ഭാഷകൾക്കുള്ള അക്ഷരമാലാ ക്രമങ്ങളെയും ഐഫഓൺ പിന്തുണയ്ക്കും, ആപ്പിൾ വെർച്ച്വൽ അസിസ്റ്റന്റ് സിറിക്ക് ഇന്ത്യൻ ഇംഗ്ലീഷിനൊപ്പം ഒമ്പത് ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ ലഭിക്കുന്നതാണ്. ഒരു പ്രാദേശിക ഭാഷയുമായി ഇംഗ്ലീഷ് കലർത്തി ഉപയോക്താക്കൾക്ക് സിരിയുമായി സംവദിക്കാൻ കഴിയും. മലയാളം ഉൾപ്പെടെ ഇനി സിറി സംസാരിക്കും.
Discussion about this post