ന്യൂഡൽഹി :രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.നുണകൾ പ്രചരിപ്പിച്ചിട്ടും അവർ പരാജയപ്പെട്ടുപോയി. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്ക് മൂന്നാം തവണയും പ്രവർത്തിക്കാൻ അവസരം നൽകി. ഞങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പ്രസംഗത്തിനിടെ മോദിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. സഭ ഉപേക്ഷിച്ച് ഇറങ്ങി പോവുകയും ചെയ്തു. അതിനെതിരെയും മോദി ആഞ്ഞടിച്ചു. സത്യം കേൾക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജ്യസഭയെ പ്രതിപക്ഷം അപമാനിക്കുകയാണ് ചെയ്യുന്നത്. അവർ ഇപ്പോൾ മൈതാനം ഉപേക്ഷിച്ച് പോയിരിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post