മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് ഉയരങ്ങൾ കീഴടക്കി ബെഞ്ച് മാർക്ക് സൂചികകൾ ആയ സെൻസെക്‌സും നിഫ്റ്റിയും. സെൻസെക്സ് ആദ്യമായി 80,000 കടന്നപ്പോൾ നിഫ്റ്റി 22, 492 പോയിന്റുകളിലേക്കാണ് എത്തിച്ചേർന്നത്.
ബാങ്ക് നിഫ്റ്റി 704 പോയിൻറ് അഥവാ 1.35 ശതമാനം വർധനയോടെ 52 872.30 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്, നിഫ്റ്റി മിഡ്‌ക്യാപ് 295.20 അല്ലെങ്കിൽ 0.53 ശതമാനം വർധനയോടെ 56149.90 ലാണ് തുറന്നത്.
ലോക സാമ്പത്തിക മേഖലയിലുണ്ടായ പോസിറ്റീവ് പ്രവണതകളാണ് ഇന്ത്യൻ ഓഹരിവിപണിയിൽ പ്രതിഫലിച്ചത്.
എൻഎസ്ഇയിൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബ്രിട്ടാനിയ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടാറ്റ കൺസ്യൂമർ, കൊട്ടക് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, വിപണിയുടെ പ്രാരംഭ മണിക്കൂറുകളിൽ നഷ്ടം നേരിട്ടവരിൽ ടിസിഎസ്, സൺ ഫാർമ, അൾട്രാ സിമൻ്റ്, ടെക് മഹീന്ദ്ര എന്നിവ ഉൾപ്പെടുന്നു.
Discussion about this post