എന്‍ഡിഎക്കെതിരെ ദേശീയ സഖ്യമുണ്ടാക്കാന്‍ ഓടി നടക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സ്വന്തം തട്ടകത്തില്‍ കലിടറുന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ബദലുണ്ടാക്കാന്‍ ആഗ്രഹിച്ച മമത ബാനര്‍ജിയുടെ മുഖ്യ ബദലായി സംസ്ഥാനത്ത് ബിജെപി മാറിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
എതിര് പാര്‍ട്ടികള്‍ക്ക് നോമിനേഷന് പോലും നല്കാന് അനുവദിക്കാതെ ബഹുഭൂരിപക്ഷം സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. മത്സരം നടന്ന ബാക്കിയിടത്തെല്ലാം ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയത്. 5747 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള സിപിഎം 1708 സീറ്റുകളാണ് നേടിയത്. 1830 സീറ്റുകളില്‍ സ്വതന്ത്രര്‍ ജയിച്ചു. ഇതില്‍ ഭൂരിപക്ഷവും ബിജെപി പിന്തുണച്ച സ്വതന്ത്രര്‍ ആണ്. സിപിഎം ഒരു ജില്ല പരിഷത്ത് സീറ്റ് നേടിയപ്പോള്‍ ബിജെപി 22 സീറ്റുകളിലാണ് വിജയിച്ചത്. പശ്ചിമ ബംഗാളില്‍ ഇനി തൃണമൂലും-ബിജെപിയും നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.
ഇതിനിടയില്‍ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ബിജെപി നേടിയ വലിയ മുന്നേറ്റം മമത ബാനര്‍ജിയെ അസ്വസ്ഥപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും നക്സല്‍ ബാധിതമായിരുന്ന മേഖലകളില്‍ ബിജെപി നേടിയ വിജയങ്ങള്‍. പരുലിയ, ജാര്‍ഗ്രാം എന്നി നക്സല്‍ ബാധിതമെന്ന് കുപ്രസിദ്ധി നേടിയ ജില്ലകളില്‍ ബിജെപി സ്വാധീനം തൃണമൂലിന് വലിയ വെല്ലുവിളിയാണ്. രണ്ട് ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ തൃണമൂലില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് നിസാരകാര്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഗോത്ര വര്‍ഗ്ഗമേഖലയിലെ ബിജെപി മേല്‍കോയ്മ മമതയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

ചതി വച്ചു പൊറുപ്പിക്കാത്തവരാണ് ഗോത്ര വര്ഗ്ഗമേഖലയിലുള്ളവര്, അഞ്ച് കിലോ അരി സബ്സീഡിയായി വിതരണം ചെയ്യാമെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ക്ക് തൃണമൂല്‍ നല്കിയ വാഗ്ദാനം. എന്നാല്‍ നല്കിയതോ രണ്ടു കിലോ വീതവും. തൃണമൂല്‍ വാഗ്ദാനം ചെയ്ത ഒരു വികസനവും ഗോത്ര വര്‍ഗ്ഗമേഖലയിലെ നിവാസികളില്‍ എത്തിയില്ലെന്നതും അവരില്‍ എതിര്‍പ്പുണ്ടാക്കുന്നു-രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫസര്‍ ബിശ്വന്ത് ചക്രവര്‍ത്തി പറയുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലയായ പരുലിയയിലെ 1944 ഗ്രാമപഞ്ചായത്തുകളിലെ 644 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി. ജാര്‍ഗ്രാമിലെ 806 സീറ്റുകളില്‍ 644 ഉം ബിജെപി കരസ്ഥമാക്കി. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായകമായ ചില മുന്നേറ്റ നടത്തുമെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തലുകള്‍.
Discussion about this post