സിപിഎമ്മിനെ രൂക്ഷമായ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമാ കെ.എം ഷാജിയുടെ പ്രസംഗം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിക്കിടെ നടത്തിയ പ്രസംഗം വാട്സ് അപ് പോലുള്ള നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിജെപിയെ കുറ്റം പറയാന്‍ സിപിഎമ്മിന് എന്ത് അവകാശം എന്ന ചോദ്യമുയര്‍ത്തുന്ന കെ.എം ഷാജി ത്രിപുരയില്‍ സിപിഎമ്മിനേറ്റ പരാജയത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
ത്രിപുരയിലും സിപിഎം തോറ്റതോടെ നമ്മള് രണ്ടു പേരും ഒപ്പത്തിനൊപ്പമായെന്നും ഒരേ സ്ഥലത്ത് മാത്രമേ ഉള്ളുവെന്നും ഷാജി പ്രസംഗിക്കുന്നു. തളിപറമ്പിലെ ഗ്രാമങ്ങളിലുള്ളതു പോലെയുള്ള പൊട്ടന്മാര് ഉള്ളതു കൊണ്ടാണ് സിപിഎം തൃപുരയില്‍ ജയിച്ചിരുന്നതെന്ന് ത്രിപുരയില്‍ ബിജെപി ജയിച്ചപ്പോള്‍ പണുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കി എന്നാണ് കോടിയേരിയുടെ ആരോപണം. നിങ്ങളും താനൂരിലും തിരൂരിലും മറ്റും ഇതെല്ലെ ചെയ്യുന്നത്. നിങ്ങള്‍ ചെയ്താല്‍ കമ്മ്യൂണിസം ബിജെപി ചെയ്താല്‍ തോന്നിവാസം, ഇതെന്താ അങ്ങനെ എന്നും ഷാജി പ്രസംഗിക്കുന്നു. ബിജെപി വിജയത്തെ പ്രകീര്‍ത്തിക്കുന്ന ഷാജിയുടെ പ്രസംഗം സംഘപരിവാര്‍ ഗ്രൂപ്പുകളിലും യുഡിഎഫ് ഗ്രൂപ്പുകളിലും ഒരു പോലെ പ്രചരിക്കുന്നുണ്ട്.
വീഡിയൊ
Discussion about this post