മ്യൂണിക്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍മ്യൂണിക്കിനെ തകര്‍ത്ത് ബാഴ്സലോണ ഫൈനലില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ ബയേണിനെ 5-3 ന് പരാജയപ്പെടുത്തിയാണ് ബാഴ്സ കലാശക്കളിയ്ക്ക് അര്‍ഹതനേടിയത്.
മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ 3-2ന്റെ മുന്‍തൂക്കം ബയേണിന് ലഭിച്ചു. എങ്കിലും ആദ്യപാദത്തില്‍ ബാഴ്സയില്‍ നിന്നും ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ ബയേണ്‍ ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നെയ്മറുടെ (15, 29 മിനിറ്റുകളില്‍) ഗോളുകള്‍ ബാഴ്സക്കായി പിറന്നത്. ബയേണിനായി ബെനാത്തിയ (7), ലെവന്റോസ്ക്കി (59), തോമസ് മുള്ളര്‍ (74) എന്നിവര്‍ ലക്ഷ്യം കണ്ടു.
Discussion about this post