ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് മൂസ്ലീം സ്ത്രീകള്‍ .ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേദ്കര്, സ്മൃതി ഇറാനി, ഹര്ഷവര്ദ്ധന്, എം.ജെ. അക്ബര്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു.
നഖ്വിയുടെ ഓഫീസ് കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇഫ്താര്‍ വിരുന്നിനായി മുന്‍കൈയ്യെടുക്കാറുണ്ട്. ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ഏതാണ്ട് 400 മുസ്ലിം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു ‘മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം കേന്ദ്രസര്‍ക്കാരിന്‍രെ പ്രഖ്യാപിത ലക്ഷ്യമാണ്. സമൂഹത്തില്‍ വളരെ അവഗണിക്കപ്പെടുന്നവരാണ് ഇവരില്‍ അധികപേരെന്നും ആ ദിശയിലേക്ക് ഒരു വലിയ ചുവടുവെപ്പാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അബ്ബാസ് നഖ്വി പറഞ്ഞു .
PM Shri @narendramodi Ji‘s Govt has made Muslim women an equal partner of development of the country & has taken several major reformist decisions to protect their social-constitutional & economic rights. #Iftaar pic.twitter.com/wOL1nSuto1
— Mukhtar Abbas Naqvi (@naqvimukhtar) June 13, 2018
വിരുന്നില്‍ പങ്കെടുത്ത സ്ത്രീകള്‍ കേന്ദ്രമന്ത്രി സമൃതി ഇറാനിയുമായ ചര്‍ച്ചകള്‍ നടത്തി. ട്രിപ്പിള്‍ തലാഖിനാല്‍ ജീവിതം നഷ്ടപ്പെട്ട സ്ത്രീകളായിരുന്നു വിരുന്നില്‍ പങ്കെടുത്തവരില്‍ അധികവും. അറുപത് മുസ്ലീം കുടുംബങ്ങള്‍ക്ക് അറുപതുകൊല്ലമായി നഷ്ടപ്പെട്ട തിനാല്‍ ജീവനോപാധിയുടെ നഷ്ടം നികത്താനാണ് ഞങ്ങള്‍ ഇവിടെ വന്നിട്ടുള്ളതെന്ന് ‘അഖിലേന്ത്യാ വിമന്‍ പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് ശൈത്യ അംബര്‍ പറഞ്ഞു.
മിക്കവര്‍ക്കും അതുല്യമായ ഒരു അനുഭവമായിരുന്നു ഈ വിരുന്ന് .ഇങ്ങനെ പൊതുപരിപാടികളില്‍ എത്താന്‍ സാധിക്കില്ല എന്നത് മുസ്ലീം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണെന്ന് ലക്നൗവില്‍ നിന്നെത്തിയ അഖിലേന്ത്യാ മുസ്ലീം വനിതാ പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് ഷാസ്റ്റീ ആമ്പര്‍ പറഞ്ഞു.
അതേസമയം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് പരാജയപ്പെട്ടാതായും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യ പ്രതിപക്ഷ സഖ്യ കക്ഷികളെ ഇഫ്്താര്‍ വിരുന്നിനായി ക്ഷണിച്ചിരുന്നെങ്കിലും പലരും വിട്ടുനിന്നതായാണ് സൂചന .
Discussion about this post