ഹിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത വീഡിയൊയെ പരിഹസിച്ച രാഹുലിനെ കളിയാക്കി ബിജെപി നേതാവ് ഡോക്ടര്‍ സുബ്രഹ്മണ്യന് സ്വാമി. രാഹുല്‍ ബ്രാഹ്മണനല്ല, അദ്ദേഹം ഭോഗിയാണ് സ്വാമി പരിഹസിച്ചു.
യോഗ അന്വേഷിച്ച് ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് വരികയാണ്. ഇറ്റലിയിലും യോഗയുണ്ട്. അദ്ദേഹം ലണ്ടനിലെ നൈറ്റ് ക്ലബാണ് അറിയുക. അദ്ദേഹത്തിന് ഈ ദേശത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയുമോ.
അദ്ദേഹം താന്‍ ബ്രാഹ്മണനാണെന്നാണ് പറയുന്നത്. ബ്രാഹ്മണന് ഇങ്ങനെയാണോ. ബ്രാഹ്മണന് ധ്യാനിക്കുന്നവനും, ത്യാഗിയുമാകണം. അദ്ദേഹം ഭോഗിയാണ്. അറിവിന്റെ കാര്യത്തില്‍ വട്ടപൂജ്യമാണ്.എല്ലാ പരീക്ഷകളും തോറ്റു, അദ്ദേഹത്തെ എങ്ങനെയാണ് ബ്രാഹ്മണന് എന്ന് പറയാനാവുകയെന്നും സ്വാമി ചോദിച്ചു
Discussion about this post